Malayalam

കേരള സ്റ്റേറ്റ് സിലബസ് അധികരിച്ചുള്ള പഠനസഹായികൾ

പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള പഠനസഹായികൾ കേരള സ്റ്റേറ്റ് സിലബസ് പ്രകാരം (SCERT) തയാറാക്കുന്നു. പ്രീ പ്രൈമറി മുതൽ 10 വരെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ പ്രസിദ്ധീകരിക്കുന്നു. പഠനനിലവാരം ഉയർത്തുന്നതിനും സാമൂഹികാവബോധം വളർത്തുന്നതിനും അതുവഴി ജീവിതവിജയം നേടിയെടുക്കുന്നതിനുമുള്ള വിഭവങ്ങൾ ഈ മാസികകളിലൂടെ കുട്ടികൾക്ക് ലഭിക്കും. ഏറ്റവും ലളിതവും സമഗ്രവുമായ പാഠാഭാഗാവതരണം സ്റ്റുഡന്റ്‌സ് ഇന്ത്യ വിദ്യാഭ്യാസമാസികകളുടെ പ്രത്യേകതയാണ്. ഏതൊരു പഠനനിലവാരത്തിലുള്ള കുട്ടിയ്ക്കും അനായാസം പരസഹായമില്ലാതെ പാഠഭാഗങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്ന തരത്തിലാണ് പാഠക്കുറിപ്പുകൾ തയാറാക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ, പരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും, മുൻവർഷ പരീക്ഷകളിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും, എന്നിവയ്ക്കു പുറമെ, ഉയർന്ന നിലവാരത്തിലുള്ള കുട്ടികൾക്ക് പരിശീലിക്കാനുതുകുന്ന തരത്തിലുള്ള ചോദ്യോത്തരങ്ങളും സ്റ്റുഡന്റ്‌സ് ഇന്ത്യ പഠനസഹായികളിൽ ലഭിക്കും. അധികവിവരങ്ങളും, ആനുകാലിക വിവരങ്ങളും, ക്വിസുകളും, വർക്ക്ഷീറ്റുകളും മറ്റും ഓരോ വിഷയങ്ങളുടെയും ഒപ്പം ചേർത്തിരിക്കുന്നു.

ഇതിനെല്ലാം പുറമെ നിരവധി പ്രയോജനകരങ്ങളായ പംക്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിജ്ഞാനം, വാർത്താവിശേഷങ്ങൾ, കഥകൾ, പ്രശസ്തങ്ങളായ ഫിക്ഷനുകൾ, മനശ്ശാസ്ത്ര ലേഖനങ്ങൾ, പ്രചോദനക്കുറിപ്പുകൾ, യാത്രാനുഭവങ്ങൾ, വിജയികളുടെ കഥകൾ, ചിത്രകഥകൾ തുടങ്ങിയവയെല്ലാം ഇടം പിടിച്ചിരിക്കുന്നു. പരീക്ഷക്കാലങ്ങളിൽ പ്രത്യേക പതിപ്പുകളും ലഭിക്കും.

Malayalam

There are 68 products.

Showing 1-12 of 68 item(s)

Active filters